തിരുവനന്തപുരം ബംഗളൂരു സ്‌കാനിയ ബസ് സര്‍വീസ് തുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍നിന്ന് ബംഗളൂരുവിലേക്ക് സ്‌കാനിയ ബസ് സര്‍വീസ് തുടങ്ങി.

പകല്‍ 2.31ന് പുറപ്പെട്ട് കോട്ടയം-കോഴിക്കോട്- സുല്‍ത്താന്‍ ബത്തേരി- മൈസൂര്‍ വഴി പുലര്‍ച്ചെ 5.50ന് ബംഗളൂരുവിലെത്തും. ബംഗളൂരുവില്‍നിന്ന് പകല്‍ ഒന്നിന് പുറപ്പെടുന്ന ബസ് പുലര്‍ച്ചെ 4.35ന് തിരുവനന്തപുരത്തെത്തും.

ടിക്കറ്റുകള്‍ online.ksrtc.com വഴി റിസര്‍വ് ചെയ്യാം. കോവിഡ് നിയന്ത്രണങ്ങള്‍മൂലം നിര്‍ത്തിവച്ച സര്‍വീസാണ് പുനരാരംഭിച്ചത്.

 

Share news
error: Content is protected !!
Scroll to Top