തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പട്ടാപകല്‍ മോഷണം ചാരിറ്റി പെട്ടികള്‍ തകര്‍ത്ത് പണം കവര്‍ന്നു

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പട്ടാപകല്‍ മോഷണം നടന്നു. ആശുപത്രിയിലെ ചാരിറ്റി പെട്ടികള്‍ തകര്‍ത്താണ് പണം കവര്‍ന്നിരിക്കുന്നത്.  ആശുപത്രിയിലെ മാതൃ-ശിശു പരിപാലന കേന്ദ്രത്തിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.

പാലിയേറ്റീവ് വാർഡ്, പ്രസവ വാർഡ് എന്നിവിടങ്ങളിലായി കാൻസർ രോഗികൾക്കും മറ്റുമായി  സ്ഥാപിച്ച പ്ലാസ്റ്റിക് നിർമ്മിത ചാരിറ്റി പെട്ടികളാണ് തകർത്തത്. രണ്ടു പെട്ടികളും തകർത്ത് പണം കവർന്നിട്ടുണ്ട്.

പാലിയേറ്റീവ് ഒ.പി. പ്രവർത്തിക്കുന്ന ദിവസങ്ങളിൽ കെട്ടിടത്തിന്റെ പിറകുവശത്തെ വാതിൽ തുറന്നിടാറുണ്ട്. മോഷ്ട്ടാവ് അത് വഴി വന്നതായിരിക്കാമെന്നാണ് നിഗമനം. വൈദ്യുതി നിലച്ച സമയം വളരെ ആസൂത്രിതമായാണ് മോഷണം നടത്തിയിട്ടുള്ളത്. തിരൂരങ്ങാടി പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Share news
error: Content is protected !!
Scroll to Top