Section

malabari-logo-mobile

തിരൂരങ്ങാടി തഹസില്‍ദാരുടെ വാഹനം ആക്രമിച്ച കേസ് : രണ്ടു പേര്‍ റിമാന്റില്‍

HIGHLIGHTS : Thirurangadi Tehsildar's vehicle attack case: Two people are in remand

തിരൂരങ്ങാടി: മൂന്നിയൂര്‍ ആലിന്‍ ചുവട്ടിലെ ഭൂമി തരം മാറ്റുന്നത് സംബന്ധിച്ച് പരിശോധനക്ക് എത്തിയ റവന്യൂ സംഘം സഞ്ചരിച്ചിരുന്ന തിരൂരങ്ങാടി തഹസില്‍ദാരുടെ വാഹനം ആക്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ റിമാന്റില്‍
മൂന്നിയൂര്‍ ആലിന്‍ചുവട് ചാന്ത് അബ്ദുല്‍ ഗഫൂര്‍ (50), മൂന്നിയൂര്‍ ആലിന്‍ചുവട് എരണിക്ക യൂസഫ് അലി (40 ) എന്നിവരാണ് റിമാന്റിലായത .തിരൂരങ്ങാടി പോലീസാണ് ഇവരെ അറസ്‌റ ചെയ്തത് .

രണ്ടു ദിവസം മുമ്പ് തിരൂരങ്ങാടി താലൂക്ക് ഓഫീസില്‍ നിന്നും മൂന്നിയൂര്‍ വില്ലേജില്‍പ്പെട്ട ആലിന്‍ ചുവട്ടില്‍ അനധികൃതമായി നികത്തിയ ഭൂമി തരം മാറ്റുന്നുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധനക്ക് എത്തിയ തിരൂരങ്ങാടി തഹസില്‍ദാരുടെ വാഹനമാണ് രണ്ടുപേര്‍ ചേര്‍ന്ന് ആക്രമിച്ചത്. വാഹനം ആക്രമിച്ചതിനു ശേഷം ഇവര്‍ വാഗണര്‍ കാറില്‍ കയറി അതിവേഗതയില്‍ ഓടിച്ചു പോയതായി ഉദ്യോഗസ്ഥര്‍ പറയുന്നു.

sameeksha-malabarinews

തിരൂരങ്ങാടി ലാന്‍ഡ് റിഫോം തഹസില്‍ദാര്‍ എന്‍ മോഹനന്‍ ഡെപ്യൂട്ടി ഹെഡ് കോട്ടേഴ്‌സ് തഹസില്‍ദാര്‍ കെ കെ സുധീഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി കെ അജിത് കുമാര്‍ തുടങ്ങിയവര്‍ അടങ്ങിയ ഉദ്യോഗസ്ഥ സംഘമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. മൂന്നിയൂര്‍ വില്ലേജിലെ ആലിന്‍ ചുവട്ടില്‍ തോടു കയ്യേറിയും നിലംനികത്തിയും ഭൂമി തരം മാറ്റുന്നതായി പരാതി ഉള്ളതിനെ തുടര്‍ന്ന് പരിശോധനക്ക് എത്തിയതായിരുന്നു ഉദ്യോഗസ്ഥര്‍ . പ്രദേശത്ത് കെ എല്‍ എം സ്പോര്‍ട്‌സ് അക്കാദമി എന്ന പേരില്‍ റിസോര്‍ട്ടും പ്രവര്‍ത്തിക്കുന്നുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!