മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് കോഴിക്കോട് ജില്ലയില്‍ ഒരുക്കം പൂര്‍ത്തിയായി. കോഴിക്കോട് നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളിലെ നവകേരള സദസ്സ് നവംബര്‍ 25ന് വൈകിട്ട് മൂന്ന് മണി മുതല്‍ കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ നടക്കും. സര്‍ക്കാര്‍ നടത്തിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി സംവദിക്കാനും സമൂഹത്തിന്റെ ചിന്താഗതികള്‍ നേരിട്ടറിയുന്നതിനുമാണ് പര്യടനം.
കോഴിക്കോട് നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളിലെ പ്രഭാത യോഗം രാവിലെ 9 മണിക്ക് എരഞ്ഞിപ്പാലം ട്രിപ്പന്റയിലാണ് നടക്കുക. പ്രഭാത സദസുകളില്‍ പ്രത്യേകം ക്ഷണിതാക്കളായി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. നവകേരള സദസിനെത്തുന്നവരില്‍ നിന്ന് നിവേദനം സ്വീകരിക്കാന്‍ വേദിക്ക് സമീപം ഓരോ മണ്ഡലത്തിലും 20 കൗണ്ടറുകള്‍ വീതം (ആകെ 40) സജ്ജീകരിച്ചിട്ടുണ്ട്. ഉച്ച്ക്ക് രണ്ട് മണി മുതല്‍ പരാതികള്‍ സ്വീകരിക്കും. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നവകേരള സദസിന്റെ പ്രചരണാര്‍ത്ഥം മണ്ഡലങ്ങളില്‍ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. കൂട്ടയോട്ടം, കുടുംബശ്രീ വിളംബര ജാഥ, വീട്ടുമുറ്റ സദസ്സ്, ബൈക്ക് റാലി, ഉദ്യോഗസ്ഥരുടെ സന്ദേശ യാത്ര, ഫ്ളാഷ് മോബ് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്തി. നവംബര്‍ 25ന് വൈകിട്ട് മൂന്ന് മണി മുതല്‍ ഫ്രീഡം സ്‌ക്വയറില്‍ കലാപരിപാടികള്‍ അരങ്ങേറും. നാടകഗാനം, നാടന്‍പാട്ട്, മാപ്പിളപ്പാട്ട് എന്നിവ ഉള്‍പ്പെടുത്തി കോഴിക്കോടിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടുള്ള ഗാനസന്ധ്യ അടക്കമുള്ള പരിപാടികളാണ് അരങ്ങേറുക.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




