നവകേരള സദസ്സ് : പരപ്പനങ്ങാടിയില്‍ പന്തലിന് കാല്‍നാട്ടി

പരപ്പനങ്ങാടി: നവകേരള സദസ്സിന്റെ ഭാഗമായി 28 ന് നടക്കുന്ന തിരൂരങ്ങാടി മണ്ഡലം ജനസദസ്സിന്റെ വേദിയായ പരപ്പനങ്ങാടി അവുക്കാദര്‍ കുട്ടി നഹാ സ്റ്റേഡിയത്തില്‍ പന്തലിന് കാല്‍നാട്ടി. കാല്‍നാട്ടല്‍ സംഘാടക സമിതി ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, തഹസില്‍ദാര്‍ പി. ഒ. മുഹമ്മദ് സാദിഖ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

ചടങ്ങില്‍ വി.പി.സോമസുന്ദരന്‍, തയ്യില്‍ അലവി, ടി. കാര്‍ത്തികേയന്‍, പൊതുമരാമത്ത് എക്‌സി.എഞ്ചിനീയര്‍ ജി.ബിജു, ഗിരീഷ് തോട്ടത്തില്‍, അഡ്വ. സി. ഇബ്രാഹിം കുട്ടി, ടി.സൈതുമുഹമ്മദ്, എം.സിദ്ധാര്‍ഥന്‍, എം.പി. ഇസ്മായില്‍, പാലക്കണ്ടി വേലായുധന്‍, മുജീബ് കാരാടന്‍, കെ.കെ. ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

അയ്യായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമാണൊരുക്കുന്നത്. സമീപത്തെ ഒഴിഞ്ഞ സ്ഥലങ്ങള്‍ വാഹനപാര്‍ക്കിങ്ങിനായി ഉപയോഗപ്പെടുത്തും. പരാതികള്‍ സ്വീകരിക്കുന്നതിന് വിവിധ വകുപ്പുകളുടെ 20 ഓളം കൗണ്ടറുകള്‍ സ്ഥാപിക്കുമെന്നും സംഘാടക സമിതി അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top