ശുചി മുറിയില്‍ വെള്ളമില്ല ; തിരൂരങ്ങാടി രജിസ്ട്രാര്‍ ഓഫീസിലെത്തുന്നവര്‍ക്ക് പ്രയാസം

 

തിരൂരങ്ങാടി: സബ് രജിസ്ട്രാര്‍ ഓഫീസില്‍ പ്രാഥമിക സൗകര്യങ്ങള്‍ക്കായി ഒരുക്കിയ ബാത്ത് റൂമില്‍ വെള്ളം ഇല്ലാതായിട്ട് ആഴ്ചകള്‍ പിന്നിടുന്നു . രജിസ്റ്റേഷനടക്കം ഓഫിസില്‍ എത്തുന്നവരെല്ലാം ഇതിനാല്‍ പ്രയാസം നേരിടുകയാണ് . രജിസ്‌ട്രേഷന് എത്തുന്നവരില്‍ പ്രായം ചെന്നവരും നിത്യരോഗികളുമെല്ലാം ഉണ്ടാകാറുണ്ട്. ദിവസവും ഒരു ടാങ്ക് വെള്ളം അടിച്ചാല്‍ പരിഹരിക്കാവുന്നതാണിതെങ്കിലും ഉത്തരവാദപ്പെട്ടവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നില്ലെന്നതാണ് പരാതി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

രജിസ്‌ട്രേഷന് പുറമെ ഇവിടത്തെ രജിസ്ട്രാര്‍ പെരുവള്ളൂര്‍ പഞ്ചായത്തിലെ വരണാധികാരിയും ആയതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയവരെക്കൊണ്ട് ഇവിടെ നല്ല തിരക്കായിരുന്നു.

വരും ദിവസങ്ങളില്‍ സൂക്ഷ്മ പരിശോധന ഹിയറിംഗ് തുടങ്ങിയവയും നടക്കുന്നതിനാല്‍ ആളുകള്‍ കൂടുതല്‍ എത്തുന്നതാണ്. പലപ്പോഴും ഇവര്‍ക്ക് ഏറെ നേരം കാത്തിരിക്കേണ്ടി വരുന്നു. ബാത്ത് റൂമില്‍ വെള്ളം ഇല്ലാത്തത് കൊണ്ട് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനാകാതെ ആളുകള്‍ ബുദ്ധിമുട്ടുകയാണ് .

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •