ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയ സംഭവം; തിരൂരങ്ങാടി പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു

തിരൂരങ്ങാടി: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സംഭവത്തിനെതിരെ തിരൂരങ്ങാടി പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതനായ ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലയുടെ കളക്ടറായി നിയമനം നല്‍കിയ നടപടി അത്യന്തം അപലപനീയവും, നീതിയെ വെല്ലുവിളിക്കുന്നതുമാണെന്ന് തിരൂരങ്ങാടി പ്രസ്സ് ക്ലബ്ബ് അഭിപ്രായപ്പെട്ടു.

പ്രതിഷേധ സംഗമം പ്രസ് ക്ലബ്ബ് പ്രസിഡന്റ് യു.എ റസാഖ് ഉദ്ഘാടനം ചെയ്തു. ഷനീബ് മൂഴിക്കല്‍ അധ്യക്ഷനായി. ഹമീദ് തിരൂരങ്ങാടി മുഖ്യപ്രഭാഷണം നടത്തി.

നിഷാദ് കവറൊടി, മുസ്താഖ് കൊടിഞ്ഞി, രജസ്ഖാന്‍ മാളിയാട്ട്, കെ.എം യാസീന്‍, ടി. മുസ്തഫ, എ.വി ബാലകൃഷ്ണന്‍, കെ.എം ഗഫൂര്‍, പ്രകാശ് പോക്കാട്ട്, ബാപ്പു തങ്ങള്‍, വി.എസ്. ഷംസുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top