Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ഇന്റഗ്രേറ്റഡ് പി.ജി. രജിസ്ട്രേഷന്‍ നീട്ടി

HIGHLIGHTS : Calicut University News; Integrated P.G. Registration extended

ഇന്റഗ്രേറ്റഡ് പി.ജി. രജിസ്ട്രേഷന്‍ നീട്ടി

കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ 5 വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 6 വരെ നീട്ടി.

sameeksha-malabarinews

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

2017 പ്രവേശനം രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ആഗസ്ത് 15-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. രജിസ്ട്രേഷന്‍, പരീക്ഷാ ഫീസ് വിവരങ്ങളടക്കം വിശദാംശങ്ങള്‍ വെബ്സൈറ്റില്‍.

ഓഡിറ്റ് കോഴ്സ് ഓണ്‍ലൈന്‍ പുനഃപരീക്ഷ

എസ്.ഡി.ഇ. ബിരുദ വിദ്യാര്‍ത്ഥികളുടെ 2, 3, 4 സെമസ്റ്റര്‍ ഓഡിറ്റ് കോഴ്സ് ഓണ്‍ലൈന്‍ പുനഃപരീക്ഷ യഥാക്രമം ജൂലൈ 30, ആഗസ്ത് 1, 2 തീയതികളില്‍ നടക്കും. പരീക്ഷയുടെ വിശദമായ സമയക്രമവും ഓണ്‍ലൈന്‍ ലിങ്കും എസ്.ഡി.ഇ. വെബ്സൈറ്റില്‍.

പരീക്ഷ

നാലാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ആഗസ്ത് 10 വരെയും 170 രൂപ പിഴയോടെ 12 വരെയും ജൂലൈ 29 മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്സ്) നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയും ആഗസ്ത് 22-നും ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയും ആഗസ്ത് 23-നും തുടങ്ങും.

പരീക്ഷ മാറ്റി

ആഗസ്ത് 3-ന് തുടങ്ങാന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് ജിയോളജി ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ആഗസ്ത് 10-ലേക്ക് മാറ്റി.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.ടെക്. നാനോസയന്‍സ് ആന്റ് ടെക്നോളജി നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2020 റഗുലര്‍, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!