വാര്‍ത്ത നല്‍കിയതിന് മാധ്യമപ്രവര്‍ത്തകന് തിരൂരങ്ങാടി നഗരസഭ കൗണ്‍സിലറുടെ ഭീഷണി;തിരൂരങ്ങാടി പ്രസ്‌ക്ലബ്ബ് പ്രതിഷേധിച്ചു

തിരൂരങ്ങാടി: വാര്‍ത്ത നല്‍കിയതിന്റെപേരില്‍ സിറാജ് ദിനപത്രത്തിന്റെ ലേഖന്‍ ഹമീദ് തിരൂരങ്ങാടിയെ സാമൂഹ്യമാധ്യങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ തിരൂരങ്ങാടി നഗരസഭാ ആരോഗ്യചെയര്‍മാന്‍ സി.പി. ഇസ്മായീലിന്റെ നടപടിയില്‍ തിരൂരങ്ങാടി പ്രസ്‌ക്ലബ്ബ് പ്രതിഷേധിച്ചു.

നഗരസഭയിലെ മാലിന്യങ്ങള്‍ വെഞ്ചാലിയില്‍ കൂട്ടിയിട്ട സംഭവത്തിലും ഇതുസംബന്ധിച്ച് നഗരസഭാ കൗണ്‍സില്‍ യോഗത്തിലുണ്ടായ ബഹളവും വാര്‍ത്ത വന്നതിലാണ് ആരോഗ്യചെയര്‍മാന്‍ ഭീഷണിപ്പെടുത്തിയത്.

സംഭവത്തില്‍ നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ്കുട്ടിക്കും മുസ്ലിംലീഗ് മുനിസിപ്പല്‍ കമ്മറ്റിക്കും പ്രസ്‌ക്ലബ്ബ് പരാതി നല്‍കി.

മാധ്യപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി നഗരസഭയിലെ ഭരണപരാജയം മറച്ചുപിടിക്കാനാണ് ആരോഗ്യചെയര്‍മാന്‍ ശ്രമിക്കുന്നതെന്ന് പ്രസ്‌ക്ലബ്ബ് കുറ്റപ്പെടുത്തി. മാധ്യപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് ഇല്ലാതാക്കാമെന്ന് കരുതേണ്ടതില്ലെന്നും പ്രസ്‌ക്ലബ്ബ് പ്രസ്താവനയില്‍ പറഞ്ഞു.

പ്രസിഡന്റ് യു.എ. റസാഖ് അധ്യക്ഷത വഹിച്ചു. പ്രകാശ് പോക്കാട്ട്, ഷനീബ് മൂഴിക്കല്‍, കെ എം അബ്ദുല്‍ ഗഫൂര്‍, ഹമീദ് തിരൂരങ്ങാടി, മുഷ്താഖ് കൊടിഞ്ഞി, മന്‍സൂറലി ചെമ്മാട്, രജസ്ഖാന്‍ മാളിയാട്ട്, അനസ് കരിപറമ്പ്, സമീര്‍ മേലേവീട്ടില്‍, പ്രശാന്ത്,
അഷ്റഫ് തച്ചറപ്പടിക്കല്‍, നിഷാദ് കവറൊടി, ബാലകൃഷ്ണന്‍ പരപ്പനങ്ങാടി, ഫായിസ് തിരൂരങ്ങാടി, ഇഖ്ബാല്‍ പാലത്തിങ്ങല്‍, മുസ്തഫ ചെറുമുക്ക്, തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top