തിരൂരങ്ങാടിയില്‍ കാണാതായ കുട്ടിയെ ബംഗ്ലൂരുവില്‍ കണ്ടെത്തി

തിരൂരങ്ങാടി: കക്കാട് കാണാതായ വിദ്യാര്‍ത്ഥിയെ ബംഗ്ലൂരുവില്‍ കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കക്കാട് സ്വദേശിയായ ഒള്ളക്കന്‍ അബ്ദുള്‍ സലാമിന്റെ മകന്‍ മുഹമ്മദ് അസ്‌ലം(16)നെ കാണാതായത്. ഇതെതുടര്‍ന്ന് കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂട്ടി ബംഗളൂരുവില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് ബംഗളൂരു പോലീസുമായി ബന്ധപ്പെട്ടെങ്കിലും ഇവര്‍ സഹകരിക്കാന്‍ തയ്യാറായില്ല ഇതോ കുട്ടിയുടെ ബന്ധുക്കളും പൊതുപ്രവര്‍ത്തകരും ജില്ലാകളക്ടര്‍ ഷൈനമോള്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കളക്ടര്‍ ജില്ല സാമൂഹിക സുരക്ഷാ വകുപ്പിന്റെ ചുമതലയുള്ള ചൈല്‍ഡ്‌ലൈന്‍ പ്രൊട്ടക്ഷന്‍ ഓഫീസറെ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. പിന്നീട് ബംഗളൂരു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടതോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top