പരപ്പനങ്ങാടി സഹകരണ ബാങ്കില്‍ മുദ്രയില്ലാത്ത പത്തു രൂപാ നാണയങ്ങള്‍

parappanangadiപരപ്പനങ്ങാടി: മുദ്ര രേഖപ്പെടുത്താത്ത ആറായിരം രൂപക്കുള്ള അറുന്നൂറു പത്തു രൂപാ നാണയങ്ങളാണ് പരപ്പനങ്ങാടി സര്‍വീസ് ബാങ്കിലുള്ളത്. .എല്ലാചെറിയ നോട്ടുകളും വിതരണം ചെയ്തു കഴിഞ്ഞ ശേഷം അവശേഷിച്ച ചണബാഗ് തുറന്നു പരിശോധിച്ചതിലാണ് മുദ്ര പതിയാത്ത പ്ലയിന്‍ നാണയങ്ങള്‍ ആണെന്ന് കണ്ടെത്തിയത്.വാണിജ്യ ബാങ്കില്‍നിന്ന് വാങ്ങിയ കൊച്ചുചണ ചാക്കിലെ ചതി ബോധ്യപ്പെട്ടതോടെ ബാങ്കധികൃതര്‍ ഇവ വിതരണം ചെയ്യാതെ മാറ്റിവെക്കുകയായിരുന്നു.ആയിരം അഞ്ഞൂറ് നോട്ടുകള്‍ ക്രയവിക്രയം ചെയ്യാന്‍ പാടില്ല എന്ന നിര്‍ദേശം ലഭിച്ചതോടെ സഹകരണ ബാങ്കുകളില്‍ തിരക്ക് കുറവായിരുന്നു.

Share news
error: Content is protected !!
Scroll to Top