തിരൂരങ്ങാടിയില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ കേസ്

untitled-1തിരൂരങ്ങാടി: വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കച്ചവടക്കാരനെതിരെ പോലീസ് കേസെടുത്തു. മൂന്നിയൂര്‍ ചിനക്കല്‍ എറലാക്കല്‍കുണ്ട് ചെറാഞ്ചേരി മുഹമ്മദിനെതിരെയാണ് തിരൂരങ്ങാടി പോലീസ് കേസെടുത്തത്.

ഇയാളുടെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടയിലാണ് സംഭവം പുറത്തായത്.

അഞ്ച് വിദ്യാര്‍ത്ഥിനികളാണ് മുഹമ്മദിനെതിരെ മൊഴിനല്‍കിയത്.

Share news
error: Content is protected !!
Scroll to Top