Section

malabari-logo-mobile

ഒമാനില്‍ ഖാട്ട് കടത്തില്‍ വ്യാപകം; പിടിക്കപ്പെട്ടാല്‍ വധശിക്ഷയെന്ന് പോലീസ്

HIGHLIGHTS : മസ്‌കത്ത്: ഒമാനില്‍ ഖാട്ട് കടത്തലില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ആഫ്രിക്കയിലും അറേബ്യന്‍ ഉപഭൂഖണ്ഡത്തിലും കണ്ടുവരുന്ന കഞ്ചാവിനോട് സാദൃശ്യമുള്ള...

untitled-1-copyമസ്‌കത്ത്: ഒമാനില്‍ ഖാട്ട് കടത്തലില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ആഫ്രിക്കയിലും അറേബ്യന്‍ ഉപഭൂഖണ്ഡത്തിലും കണ്ടുവരുന്ന കഞ്ചാവിനോട് സാദൃശ്യമുള്ള മയക്കുമരുന്ന് ചെടിയാണ് ഖാട്ട്. അതെസമയം ഖാട്ടിന്റെ ഉപയോഗവും കടത്തലും വര്‍ദ്ധിച്ചതോടെ ഇതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്.

നിലവില്‍ ഖാട്ട് കടത്തുന്നവര്‍ക്ക് തടവും പിഴയുമാണ് ശിക്ഷ. എന്നാല്‍ ഇതിന്റെ ഉപയോഗം ഗണ്യമായ വര്‍ധിച്ചതോടെ പിടിക്കപ്പെടുന്നവര്‍ക്ക് വധശിക്ഷ നല്‍കുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് റോയല്‍ ഒമാന്‍ അധികൃതര്‍ വ്യക്തമാക്കി. ഒമാന്‍ മയക്കുമരുന്ന് ശിക്ഷാ നിയമമനുസരിച്ച് ഖാട്ട് കടത്തുന്നവര്‍ക്ക് കടുത്തശിക്ഷതന്നെയാണ് അനുഭവിക്കേണ്ടിവരിക. ഖാട്ട് കടത്തുന്നവര്‍ക്ക് മരണംവരെ ജയില്‍ ശിക്ഷയോ മരണശിക്ഷയോ ലഭിച്ചേക്കാം. ഇതോടൊപ്പം 50,000 റിയാല്‍ പിഴയും ഒടുക്കേണ്ടി വരും. കൂടാതെ മൂന്ന് വര്‍ഷം വീണ്ടും തടവും 3,000 റിയാല്‍ പിഴയും വേറെയും നല്‍കേണ്ടിവരും. നിലവില്‍ തടവുശിക്ഷയാണ് നല്‍കിവരുന്നത്.

sameeksha-malabarinews

ഈ വര്‍ഷം ഒക്ടോബര്‍ വരെ ഖാട്ട് കടത്തുമായി ബന്ധപ്പെട്ട് 27 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 58 പേര്‍ പിടിയിലായിരുന്നു. 10,240 കെട്ടുകളാണ് പൊലീസ് പിടിച്ചെടുത്തത്. ഇതേ കാലയളവില്‍തന്നെ 18 ഖാട്ട് കടത്തുകള്‍ അധികൃതര്‍ പരാജയപ്പെടുത്തിയിരുന്നു. ഇതിലൂടെ 2,560 കിലോയാണ് നശിപ്പിച്ചത്. എന്നാല്‍, കടത്തുന്നവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഖാട്ട് കടത്ത് കൂടിയതായി അധികൃതര്‍ വ്യക്തമാക്കുന്നു.

ഖാട്ട് ഉപയോഗിക്കുന്നത് മറ്റു മയക്കുമരുന്നുകള്‍പോലെ ആരോഗ്യത്തിന് ഹാനിയുണ്ടാക്കുന്നതാണെന്ന് മയക്കുമരുന്ന് നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ജനറല്‍ കേണല്‍ അബ്ദുല്‍ റഹീം ഖാസിം അല്‍ ഫാര്‍സി പറഞ്ഞു. ഇത് ശാരീരികമായും മാനസികമായും മനുഷ്യനെ തകര്‍ക്കും. യമനില്‍നിന്നാണ് പ്രധാനമായും ഒമാനിലേക്ക് ഇത് കടത്തുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!