അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്;ഇന്ത്യന്‍ സൈനികന്‍ കൊല്ലുപ്പെട്ടു

militeryപൂഞ്ച്: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഖട്ടിയിലാണ് പാക് സൈന്യം ഏകപക്ഷീയ വെടിവെപ്പ് നടത്തിയത്. വെടിവെപ്പിൽ ഒരു ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു.

പുലർച്ചെ രണ്ടിനാണ് വെടിവെപ്പ് തുടങ്ങിയത്. പാകിസ്താൻ സൈന്യം ഇന്ത്യൻ പോസ്റ്റിലേക്ക് വെടിവെപ്പും മോട്ടാർ ഷെൽ ആക്രമണവുമാണ് നടത്തിയത്. നാലിടങ്ങളിലായി സിവിലിയൻമാരെയും അതിർത്തിരക്ഷാ സേനയെയും ലക്ഷ്യമിട്ടാണ് പാക് ആക്രമണം നടന്നതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

പാക് പ്രകോപനത്തെ തുടർന്ന് ഇന്ത്യൻ സൈന്യം തിരിച്ചടിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പാക് വെടിവെപ്പിൽ എട്ട് സൈനികരും എട്ടു സിവിലിയൻമാരും കൊല്ലപ്പെട്ടിരുന്നു.

Share news
error: Content is protected !!
Scroll to Top