Section

malabari-logo-mobile

തിരൂരങ്ങാടി ചേളാരി എ.കെ.എന്‍.എം ഗവ പോളിടെക്‌നിക്ക് കോളേജ് ജിഐഎഫ്‌ടി വേങ്ങര സെന്ററില്‍ സീറ്റ് ഒഴിവ്

HIGHLIGHTS : Thirurangadi Chelari AKNM Govt Polytechnic College GIFD Vengara Center Seat Vacancy

തിരൂരങ്ങാടി ചേളാരി എ.കെ.എന്‍.എം ഗവ പോളിടെക്‌നിക്ക് കോളേജിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജിഐഎഫ്‌ടി വേങ്ങര സെന്ററിന്റെ 2022-23 വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് ഒന്നാമത്തെ അലോട്ട്‌മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് 07/11/22 ന് തിങ്കളാഴ്ച) ചേളാരിയിലുള്ള തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിടെക്‌നിക്ക് കോളേജില്‍ വെച്ച് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 07/11/22 ന് രാവിലെ 9.30 മണിക്ക് പോളിടെക്‌നിക്ക് കോളേജില്‍ എത്തി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 10.30 മണിവരെ രജിസ്റ്റര്‍ ചെയ്യുന്നവരെ ഉള്‍പ്പെടുത്തി റാങ്ക് അടിസ്ഥാനത്തില്‍ അഡ്മിഷന്‍ നല്‍കുന്നതാണ്. ഒഴിവുകളുടെ വിവരം polyadmission.org/gifd  എന്ന വെബ്‌സൈറ്റിലെ Vacancy Position ലിങ്കില്‍ ലഭ്യമാണ്.

sameeksha-malabarinews

കൂടുതല്‍ വിവരങ്ങള്‍ക്ക് 8606331896, 8943195595 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!