Section

malabari-logo-mobile

ചെട്ടിപ്പടി റെയില്‍വേ മേല്‍പാല നിര്‍മാണം വൈകുന്നു: മുസ്ലിം ലീഗ് സായാഹ്ന ധര്‍ണ നടത്തി

HIGHLIGHTS : Chettipadi railway flyover construction delayed: Muslim League staged evening dharna

പരപ്പനങ്ങാടി: ചെട്ടിപ്പടി റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണത്തിലെ കാലതാമസം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടും പരപ്പനങ്ങാടി മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഒന്നാം ഘട്ട ഭാഗമായി ചെട്ടിപ്പടിയില്‍ സായാഹ്ന ധര്‍ണ നടത്തി. ചേളാരി – ചെട്ടിപ്പടി റോഡില്‍ റെയില്‍വേ ലെവല്‍ ക്രോസില്‍ മേല്‍പാലം പണിയുന്നതിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചിട്ട് രണ്ട് വര്‍ഷത്തിനടുത്തെത്തിയിട്ടും നിര്‍മാണ പ്രവൃ ത്തി ആരംഭിക്കാത്തതില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

അനാവശ്യ സാങ്കേതിക പ്രശ്‌നങ്ങള്‍ ചുണ്ടികാട്ടിയാണ് പദ്ധതി വൈകിപ്പിക്കുന്നത്.അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയാണ് ഭുമി ഏറ്റെടുക്കലും സ്ഥലത്തെ മരങ്ങള്‍ മുറിച്ചു മാറ്റുകയും കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുകയും ചെയ്തത്. ഇതിനു ശേഷമാണ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള അനാസ്ഥ തുടരുന്നത്. ഇതിനിടെ കെറെയിലധികൃതരുടെ അനുമതി വേണമെന്ന നിബന്ധനയുമായും നിര്‍മാണ കമ്പനി രംഗത്തെത്തി. ഇതോടെ വീണ്ടും റെയില്‍വേയുടെ അനുമതി ലഭ്യമാക്കണമെന്ന വാശിയായി. എന്നാല്‍ ഇവ രണ്ടും ജനപ്രതിനിധികള്‍ ഇടപ്പെട്ട് ശരിയാക്കിയിട്ടും നിര്‍മാണം ആരംഭിക്കാന്‍ അധികൃതര്‍ മടിക്കുകയാണെന്നും മുസ്ലിംലീഗ് ആരോപിച്ചു.

sameeksha-malabarinews

ധര്‍ണ കെ.പി.എ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉമ്മര്‍ ഒട്ടുമ്മല്‍ അധ്യക്ഷനായി. മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ് മുഖ്യ പ്രഭാഷണം നടത്തി. അലി തെക്കേപ്പാട്ട്, കെ.കെ നഹ, സി അബ്ദുറഹ്‌മാന്‍കുട്ടി, സി.ടി അബ്ദുല്‍നാസര്‍, അബ്ദു ആലുങ്ങല്‍, എ ഉസ്മാന്‍, പി.കെ.എം ജമാല്‍, കെ.കെ.എസ് തങ്ങള്‍, അഡ്വ: ഹനീഫ, മുസ്തഫ തങ്ങള്‍ ചെട്ടിപ്പടി, നൗഷാദ് ചെട്ടിപ്പടി, പി അലി അക്ബര്‍, നവാസ് ചിറമംഗലം, പി.പി ഷാഹുല്‍ ഹമീദ്, ജലീല്‍ തങ്ങള്‍, ജാഫര്‍ കിഴക്കിനിയകത്ത്, വി.എ കബീര്‍ എന്നിവര്‍സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!