തിരൂരങ്ങാടിയില്‍ ലോറിയിടിച്ച് മദ്രസവിട്ട് വരികയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് ഗുരുതരപരിക്ക്

തിരൂരങ്ങാടി:മദ്രസവിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിക്കപ്പ് ലോറിയിടിച്ച് വിദ്യാര്‍ഥിനിക്ക് പരിക്ക്. കോറ്റത്ത് ദാറുല്‍ ഇസ്ലാം മദ്റസാ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ ആയിഷ ഷസ്മയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.45 നാണ് സംഭവം.

കൊടിഞ്ഞി പള്ളിക്ക് സമീപം ഇഴവന്‍ തൊടി ശറഫുദ്ധീന്റെ മകളായ അഞ്ച് വയസുകാരി ആയിഷ ഷസ്മയെ പിക്കപ്പ് ലോറിയിടിക്കുകയായിരുന്നു. പള്ളിക്ക് മുന്‍വശത്തെ സീബ്ര ലൈനില്‍ വെച്ചാണ് അപകടം നടന്നത്. റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു സംഭവം.

വിദ്യാര്‍ത്ഥിനിയെ ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വിദഗ്ദ ചികിത്സക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top