തിരൂരങ്ങാടി: ഏ ആര്‍ നഗറില്‍ വൈക്കോലുമായി പോകുന്ന മിനി ലോറിക്ക് തീപിടിച്ചു. എ ആര്‍ നഗര്‍ തോട്ടശ്ശേരിയറ വെച്ചാണ് തീപിടിച്ചത്. വൈകുന്നേരം 4 മണിക്കായിരുന്നു സംഭവം. ഏ ആര്‍ നഗര്‍ ഭാഗത്ത് നിന്നും അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മിനിലോറിയില്‍ നിറച്ച വൈക്കോല്‍ ഇലക്ട്രിക്കല്‍ ലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് തീപിടിക്കുകയായിരുന്നു. ഉടന്‍തന്നെ ഡ്രൈവര്‍ ഒഴിഞ്ഞ സ്ഥലത്തേക്ക് വാഹനം മാറ്റിയ തോടെ വന്‍ ദുരന്തം ഒഴിവായി.
വേങ്ങര പോലീസിന്റെയും, മലപ്പുറം ഫയര്‍ഫോഴ്‌സിന്റെയും വേങ്ങര യൂണിറ്റ് ട്രോമാകെയറിന്റെയും, മലപ്പുറം സിവില്‍ ഡിഫന്‍സിന്റെയും നേതൃത്വത്തില്‍ തീ കെടുത്തുകയായിരുന്നു.




