രാജകുമാരി: ശാന്തന്‍പാറ കോരപാറയില്‍ വിഷം ഉള്ളില്‍ ചെന്നു മരിച്ചനിലയില്‍ കണ്ടെത്തിയ 13 വയസ്സുകാര്ന്‍ പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശാന്തന്‍പാറ പോലീസ് അന്വേഷണമാരംഭിച്ചു.
കഴിഞ്ഞ മാസം 19നാണ് കുട്ടിയെ തൊട്ടടുത്തുള്ള ബന്ധുവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചത്.
പെണ്‍കുട്ടിയുടെ അച്ഛന്‍ രണ്ടു വര്‍ഷം മുമ്പ് ജീവനൊടുക്കിയതാണ്. പെണ്‍കുട്ടിയും തോട്ടം തൊഴിലാളിയായ അമ്മയുമാണ് കോരംപാറയിലെ വീട്ടില്‍ താമസിച്ചിരുന്നത്. അമ്മയുമായി പിണങ്ങിയ കുട്ടി വല്യമ്മയുടെ വീട്ടിലേക്കു പോയെന്നും അവിടെയാണ് ഉറങ്ങിയതെന്നും പോലീസ് പറയുന്നു. ഉറ്ങ്ങുന്നതിനിടെ കുട്ടിയുടെ വായില്‍ നിന്ന് നുരയും പതയും വന്നതു ശ്രദ്ധയില്‍ പെട്ട വല്യമ്മ് ബന്ധുക്കളെ വിവരമറിയിച്ചു. തുടര്‍ന്നാണ് രാജകുമാരിയില ആശുപത്രിയിലെത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല.



