ലിവിങ് ടുഗെദര്‍ ബന്ധത്തിന് വൈവാഹിക അവകാശമില്ല; സഹവാസം വിവാഹമല്ല- മദ്രാസ് ഹൈക്കോടതി

ചെന്നൈ: നിയമപ്രകാരം വിവാഹിതരാകാതെ ദീര്‍ഘകാലം ഒരുമിച്ച് ജീവിച്ചതിന്റെ (ലിവിങ് ടുഗെദര്‍) പേരില്‍ കുടുംബക്കോടതിയില്‍ വൈവാഹിക തര്‍ക്കങ്ങള്‍ ഉന്നയിക്കാനാകില്ലെന്നു മദ്രാസ് ഹേക്കോടതി വ്യക്തമാക്കി. ദാമ്പത്യാവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോയമ്പത്തൂര്‍ സ്വദേശിനി സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണു വിധി. നീണ്ടകാലത്തെ സഹവാസത്തെ വിവാഹമായി കണക്കാനാകില്ലെന്നും ജസ്റ്റിസുമാരാ എസ്. വൈദ്യനാഥന്‍, ആര്‍. വിജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

കുടുംബക്കോടതിയുടെ ,മാന ഉത്തരവ് ചോദ്യം ചെയ്താണു യുവതി ഹൈക്കോടതിയെ സമീപിച്ചത്. 2013ല്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ മോതിരം മാറി വിവാഹിതരായെന്നും കല്യാണച്ചടങ്ങിന്റെ ഭാഗമായി കാലില്‍ വരന്‍ മിഞ്ചി ഇട്ടെന്നും യുവതി വാദിച്ചു.

പലപ്പോഴായി വന്‍തുക കൈപ്പറ്റിയ യുവാവ് 2016ല്‍ പിരിഞ്ഞു താമസിക്കാന്‍ തുടങ്ങിയതിനാല്‍ ദാമ്പത്യാവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നായിരുന്നു ആവശ്യം.

Share news
error: Content is protected !!
Scroll to Top