പതിമൂന്നുകാരി ചെന്നൈയിലെത്തിയതായി സൂചന

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരി തസ്മിത്ത് തംസിന്‍ ചെന്നൈയിലെത്തിയതായി സൂചന. കുട്ടി ട്രെയിന്‍ ഇറങ്ങുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നു. നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങി തിരികെ കയറുന്ന ദൃശ്യങ്ങള്‍ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു.

കുട്ടിയെ ചെന്നൈയില്‍ കണ്ടതായിട്ടുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് കഴക്കൂട്ടം പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു. പെണ്‍കുട്ടി ചെന്നൈയില്‍ നിന്നും ഗുഹാവത്തിയിലേക്ക് പോകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്ന് രാവിലെ 10.45 ന് ചെന്നൈയില്‍ നിന്ന് ഗുഹാവത്തി എക്‌സ്പ്രസ് പുറപ്പട്ടിരുന്നു. ചെന്നൈ – എഗ്മൂര്‍ എക്‌സ്പ്രസില്‍ കുട്ടി കയറിയെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

കുട്ടി നാഗര്‍കോവില്‍ റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങി പ്ലാറ്റ് ഫോമില്‍നിന്ന് കുപ്പിയില്‍ വെള്ളമെടുത്ത ശേഷം അതേ ട്രെയിനില്‍ തിരികെ കയറുകയും ചെയ്തു. കുട്ടി കന്യാകുമാരിയില്‍ തന്നെയാണെന്ന നിഗമനത്തില്‍ പൊലീസ് ഇവിടം കേന്ദ്രീരിച്ച് അന്വേഷണം ശക്തമാക്കിയിരുന്നു. മാര്‍ത്താണ്ഡം റെയില്‍വേ സ്റ്റേഷനിലും പരിസരത്തും പൊലീസ് പരിശോധന നടത്തി. തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് കുട്ടി ചെന്നൈയില്‍ എത്തിയ വിവരം ലഭിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top