HIGHLIGHTS : Kozhikode District Panchayat with YouTube channel
വികസന പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാനും വേറിട്ട പരിപാടികളുടെ അവതരണത്തിനുമായി സ്വന്തമായി യൂട്യൂബ് ചാനലുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. ചാനലിന്റെ അനുമതിക്കായി സര്‍ക്കാറിനെ സമീപിക്കാന്‍ ജില്ലാ പഞ്ചായത്ത് ഭരണ സമിതിയോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് മുഖേന നേരിട്ടും ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ വഴിയും നടക്കുന്ന വികസന പദ്ധതികളുടെ പ്രചാരണവും കാര്‍ഷിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ വേറിട്ട പരിപാടികളും യൂട്യൂബ് ചാനലിലൂടെ ജനങ്ങളില്‍ എത്തിക്കും.
നാട്ടുചരിത്രം, മാലിന്യ സംസ്‌ക്കരണം, സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ പ്രചാരണം, കായിക രംഗത്തെ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉള്ളടക്കത്തോടെയുള്ള ചാനലാണ് ലക്ഷ്യമിടുന്നത്.
ചാനല്‍ നടത്തിപ്പിനെകുറിച്ചാലോചിക്കാന്‍ ചേര്‍ന്ന ആദ്യ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് പി ഗവാസ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി പി ജമീല, കെ വി റീന, പി സുരേന്ദ്രന്‍, പി പി നിഷ, അംഗങ്ങളായ രാജീവ് പെരുമണ്‍പുറ, ദുല്‍ക്കിഫില്‍, സി എം ബാബു, സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുള്‍ കരീം, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു. ഭാവി പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് റീജ്യനല്‍ ഡെപ്യൂട്ടി ഡയരക്ടര്‍ കെ ടി ശേഖറിനെ യോഗം ചുമതലപ്പെടുത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു