തിക്കോടി റെയിൽവേ ഗേറ്റ് അടച്ചു

പയ്യോളി : തിക്കോടി റെയിൽവേ അടിപ്പാത നിർമാണത്തിന്റെ ഭാഗമായി തിക്കോടി റെയിൽവേ ഗേറ്റ് വ്യാഴം മുതൽ അടച്ചു. അടിപ്പാത നിർമാണം ആരംഭിച്ചിരുന്നെങ്കിലും റെയിൽവേ ഗേറ്റ് പൂർണമായി അടയ്ക്കാൻ കലക്ടറുടെ അംഗീകാരത്തിനായി കാത്തിരിക്കുകയായിരുന്നു. ബുധനാഴ്ച ഇത് സംബന്ധി ച്ച ഉത്തരവ് റെയിൽവേ അധികൃതർക്ക് കലക്ടർ കൈമാറിയതോടെയാണ് വർഷങ്ങളായി ഉപയോഗിച്ചുവന്ന തിക്കോടി പഞ്ചായത്ത് ഗേറ്റ് പൂർണമായും അടയ്ക്കുന്നത്. അടിപ്പാതയുടെ കുറച്ചു ജോലികൾ മാത്രമാണ് ബാക്കിയുള്ളത്.

പുതിയ അടിപ്പാത ഉടൻ തുറന്നു കൊടുക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. തിക്കോടി റെയിൽവേ പ്ലാറ്റ്ഫോമിന് സമീപത്തെ യാർഡ് ഗേറ്റ് വഴിയാണ് ഇപ്പോൾ ബദൽ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇവിടെ വലിയ രീതിയിൽ തിരക്ക് കൂടിയിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top