എംഡിഎംഎയുമായി 4 യുവാക്കൾ പിടിയിൽ

കോഴിക്കോട് : പുതുവർഷാഘോഷത്തിനായി കൊണ്ടുവന്ന എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ. പൊക്കുന്ന് സ്വദേശികളായ പേരാച്ചിക്കുന്ന് കോരപ്പൻ കണ്ടി വീട്ടിൽ ശരത് (29), മേലേപടിഞ്ഞാത്ത് പറമ്പിൽ ആകാശ് (25), റംഷീദ് മൻസിലിൽ മുഹമ്മദ് ഷംജാദ് (25), ഗോവിന്ദപുരം സ്വദേശി തെക്കേപാലം കാർത്തിക ഹൗസിൽ രാഹുൽ (25) എന്നിവരെയാണ് നല്ലളം പൊലിസ് അറസ്റ്റുചെയ്തത്. ഇവരിൽനിന്ന് 4.580 ഗ്രാം എംഡിഎംഎയും പിടിച്ചു.

ബുധനാഴ്ച രാത്രി പട്രോളിങ്ങിനിടെയാണ് ചെറുവണ്ണൂർ മോഡേൺ ബസാറിന് സമീപത്തെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാർ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. പൊലീസിനെ കണ്ടതോടെ യുവാക്കൾ രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് എംഡിഎംഎയും അനുബന്ധ സാധനങ്ങളും കണ്ടെടുത്തത്.

മാങ്കാവ്, രാമനാട്ടുകര, ഫറോക്ക് തുടങ്ങിയ ഭാഗങ്ങളിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും മയകുമരുന്ന് എത്തിക്കുന്നതാണ് ഇവരുടെ രീതി.

നല്ലളം ഇൻസ്പെക്ടർ എസ് വി ബിജു, എസ്ഐമാരായ ആനന്ദ്, അനു അൻജും, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത്, സിപിഒ അരവിന്ദാക്ഷൻ, ഹോം ഗാർഡ് സുധീഷ് എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top