
അരീക്കോട് : ബസ് സ്റ്റാൻഡിലെ മൊബൈൽ ഷോപ്പുകളുടെ പൂട്ടുപൊളിച്ച് മോഷണം നടത്തിയ പ്രതിയെ അരീക്കോട് പൊലീസ് പിടികൂടി. സംസ്ഥാനം കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അസം സ്വദേശി മാഗുർമാരി നാഗോൺ ജിയാബുർ റഹ്മാനെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്ന് പൊലീസ് പിടികുടിയത്. ഒരു മൊബൈൽ ഷോപ്പിൽനിന്ന് നഷ്‌ടപ്പെട്ട 20,000 രൂപയും കണ്ടെടുത്തു.
രണ്ടുദിവസംമുമ്പാണ് അരീക്കോട് ടൗണിലെ നാല് കടകൾ പ്രതി കുത്തിത്തുറന്നത്. എട്ടിന് ഇയാളുടെ വിവാഹമാണ്. ഇതിനുള്ള പണം കണ്ടെത്താൻ കേരളത്തിലെത്തി മോഷണം നടത്തുകയായിരു ന്നു. സമാനമായ ഏഴ് കേസിലെ പ്രതിയാണ് ഇയാൾ.
അരീക്കോട് എസ്ഐ വി രേഖയുടെ നേതൃത്വത്തിലുള്ള അന്വേഷക സംഘം സിസിടിവി ദൃശ്യം പരിശോധിച്ചാണ് 48 മണിക്കുറിനുള്ളിൽ പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




