ന്യൂ ഇയർ ദിവസം രാത്രിയിൽ തിരൂർ പോലീസ് സ്റ്റേഷനിൽ അതിഥിയായി കൊക്ക്

തിരൂർ : തിരൂർ പോലീസ് സ്റ്റേഷനിൽ ന്യൂയർ ദിവസം രാത്രിയിൽ അതിഥിയായി കൊക്ക്. ന്യൂ ഇയർ ദിവസം രാത്രി പോലീസ് സ്റ്റേഷനിൽ അവശനിലയിൽ നടക്കുവാൻ പ്രയാസപ്പെടുന്ന കൊക്കിനെ തിരൂർ പോലീസ് കാണുകയുണ്ടായി .നടക്കാൻ വയ്യാതെ ഇഴഞ്ഞ് നീങ്ങുന്ന കൊക്കിനെയാണ് സ്റ്റേഷൻ്റെ മുൻപിൽ കണ്ടെത്തിയത്.

പരിസരത്ത് നായകൾ ഉള്ളതിനാൽ കൊക്കിനെ രക്ഷിക്കുന്നതിനായി പോലീസ് കൊക്കിനെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും തുടർന്ന്  വളണ്ടിയർമാരുടെ സഹായത്തോടെ കൊക്കിന് ആവശ്യമായ പ്രഥമ ശുശ്രൂഷകൾ നൽകുകയും വിടുകയും ചെയ്തു.

തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട്, പോലീസ് ഉദ്യോഗസ്ഥരായ അനീഷ്, രതീഷ്, മനോജ് എന്നിവരും ടി ഡി ആർ എഫ് തിരൂർ മേഖല കോഡിനേറ്റർ ഷെഫീഖ് എം എന്നിവരും ചേർന്നാണ് രക്ഷപ്പെടുത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top