
മലപ്പുറം: നഗരത്തിലെ ഹോട്ടലില്‍ മോഷണം നടത്തിയ മുന്‍ ജീവനക്കാരനെ മയക്കുമ രുന്നുമായി പിടികൂടി. എടവണ്ണ അകമ്പാടം സ്വദേശി ആശിഖ് (24)ആണ് പിടിയിലായത്. ഇയാള്‍ കഴിഞ്ഞ ഞായറാഴ്ച മുമ്പ് ജോലിചെയ്ത ഹോട്ടലിന്റെ പിറകിലെ വാതില്‍ കുത്തിത്തുറന്ന് മേശവലിപ്പില്‍നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചിരുന്നു.
മലപ്പുറം ഇന്‍സ്പക്ടര്‍ പി വിഷ്ണുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ പ്രിയന്‍, എസ്സിപിഒ സമീര്‍, രതീഷ്, സിപിഒമാരായ ദ്വിദീഷ്, ഷഫീഖ്, സിറാജ് എന്നി വരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



