
മലപ്പുറം:നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന യൂത്ത് ക്ലബ്ബുകള്‍ക്ക് സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കായിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് ധനസഹായം നല്‍കുന്നു. ക്ലബ്ബുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയായിരിക്കും തെരഞ്ഞെടുപ്പ്.
യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബ്ബുകള്‍ ധനസഹായം ലഭിക്കുന്നതിനായി ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം, മലപ്പുറം, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, കിഴക്കേത്തല – 676 519 എന്ന വിലാസത്തില്‍ ആഗസ്റ്റ് 19 ന് വൈകീട്ട് അഞ്ചിനു മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം.
അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, 2023 ജനുവരി ഒന്നു മുതല്‍ 2024 മാര്‍ച്ച് വരെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്നിവ സഹിതമാണ് അപേക്ഷ നല്‌കേണ്ടത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



