കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

മുക്കം: സംസ്ഥാനപാതയില്‍ മുക്കത്തിനടുത്ത് കറുത്ത പറമ്പില്‍ ഓടി ക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്നലെ പകല്‍ രണ്ടരയോടെയാണ് സംഭവം. വാഹനം ഉടന്‍ തന്നെ റോഡ് സൈഡിലേക്ക് ഒതുക്കി യാത്രക്കാര്‍ പുറത്തിറങ്ങി.

കാര്‍ പൂര്‍ണമായും കത്തി. കറുത്ത പറമ്പ് സ്വദേശി ഒ കെ ജസീമിന്റേതാണ് കാര്‍. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ മുക്കം അഗ്‌നിരക്ഷാ സേന തീയണച്ചു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി എം അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top