
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹികപീഡനക്കേസിലെ പ്രതി രാഹുല്‍ പി ഗോപാലിനും പരാതിക്കാരിയായ ഭാര്യയ്ക്കും കൗണ്‍സലിങ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. സംസ്ഥാന നിയമസേവന അതോറിറ്റിയുടെ വിദഗ്ധ കൗണ്‍സലര്‍ ഒരാഴ്ചയ്ക്കുള്ളില്‍ കൗണ്‍സലിങ് നല്‍കണമെന്നും റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് എ ബദറുദീന്‍ ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭിച്ചശേഷം ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കുന്നതില്‍ തീരുമാനമെടുക്കും. 21ന് കേസ് വീണ്ടും പരിഗണിക്കും. അതുവരെ പ്രതിക്കെതിരെ കര്‍ശനനടപടി പാടില്ലെന്നും പൊലീസിന് നിര്‍ദേശം നല്‍കി.
ഒരുമിച്ച് ജീവിക്കാനുള്ള ആഗ്ര ഹം ദമ്പതികള്‍ ഹൈക്കോടതിയില്‍ നേരിട്ടെത്തി അറിയിച്ചു. രാഹുലിനെതിരെയുള്ള ആക്ഷേപം ഗൗരവമാണെങ്കിലും ഒരുമിച്ചുള്ള ജീവിതത്തിന് കേസ് തടസ്സമാകരുതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരാതി നല്‍കിയത് വീട്ടുകാരുടെ പ്രേരണയിലാണെന്നും ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹമെന്നും ഭര്‍ത്താവിന്റെ സമ്മര്‍ദത്തിലല്ല കേസ് പിന്‍വലിക്കുന്നതെന്നും യുവതി അറിയിച്ചു. ദാമ്പത്യ പ്രശ്നങ്ങള്‍മാത്രമാണ് ഉണ്ടായിരുന്നതെന്ന് രാഹുലും വ്യക്തമാക്കി.
കേസ് റദ്ദാക്കുന്നതിനെ പ്രോസിക്യുഷന്‍ എതിര്‍ത്തു. ഗുരുതര കുറ്റകൃത്യം ചെയ്യയുടന്‍ വിദേശതേക്കുകടന്ന രാഹുലിന്റെ വിശദീകരണം വിശ്വാസയോഗ്യമല്ലെന്നും വാദിച്ചു. സംഭവശേഷം ജര്‍മനിയിലേക്കുപോയ രാഹുല്‍, ഹൈക്കോടതി നടപടികളെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് തിരിച്ചെത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



