കൊച്ചി ; ബൈക്ക് മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇടപ്പള്ളിയില്‍ എസ്‌ഐയെ കുത്തി. എളമക്കരെ എഎസ്‌ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റു. എഎസ്‌ഐയെ കുത്തിയ മോഷ്ടാവ് ബിച്ചുവിനെ പോലീസ് ഓടിച്ചിട്ടു പിടികൂടി.
ഇന്ന് പുലര്‍ച്ചെ പട്രോളിങ്ങിനിടെ ഇടപ്പള്ളി മെട്രോ സ്‌റ്റേഷന് സമീപത്ത് വെച്ചാണ് പോലീസ് ഇയാളെ മോഷ്ടിച്ച ബൈക്കുമായി കാണുന്നത്. കഴിഞ്ഞ ദിവസം മോഷണം പോയ ബൈക്കാണെന്ന് മനസ്സിലാക്കി ബിച്ചുവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി എഎസ്‌ഐയെ കുത്തിയത്. കൈക്കാണ് കുത്തേറ്റത്. എന്നാല്‍ പോലീസ് ഇയാളെ രക്ഷപ്പെടാന്‍ അനുവദിക്കാതെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
ബൈക്ക് കസ്റ്റഡിയിലെടുത്തു. പ്രതിയെ പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.




