Section

malabari-logo-mobile

സ്വീറ്റ് കോണിന് ഇങ്ങനെയും ഗുണങ്ങള്‍….

HIGHLIGHTS : These are the benefits of sweet corn

– വിറ്റാമിന്‍ ബി 1, വിറ്റാമിന്‍ ബി 3, വിറ്റാമിന്‍ എ എന്നിവയുള്‍പ്പെടെയുള്ള ആവശ്യ വിറ്റാമിനുകളുടെ മികച്ച ഉറവിടമാണ് സ്വീറ്റ് കോണ്‍. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം,പ്രതിരോധശേഷി എന്നിവയ്ക്ക് ഉത്തമമാണ്.

– ഡയറ്ററി ഫൈബര്‍ അടങ്ങിയിട്ടുള്ള,സ്വീറ്റ് കോണ്‍ ദഹനത്തെ സഹായിക്കുകയും,മലവിസര്‍ജ്ജനം പ്രോത്സാഹിപ്പിക്കുകയും, മലബന്ധം തടയാന്‍ സഹായിക്കുകയും ചെയ്യുന്നു.

sameeksha-malabarinews

– സ്വീറ്റ് കോണില്‍ ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷനില്‍ നിന്ന് സംരക്ഷിക്കുന്നതിലൂടെ കണ്ണിന്റെ ആരോഗ്യത്തെ സഹായിക്കുന്നു.

– സ്വീറ്റ് കോണിലെ ഫൈബറും കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റുകളും വയര്‍നിറഞ്ഞപോലെ തോന്നിക്കുന്നത് വഴി അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും,ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

– ആരോഗ്യകരവുമായ അസ്ഥികളെ നിലനിര്‍ത്താന്‍ ആവശ്യമായ ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കള്‍ സ്വീറ്റ് കോണില്‍ അടങ്ങിയിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!