Section

malabari-logo-mobile

താനൂര്‍ കസ്റ്റഡി കൊലപാതകം;സിബിഐ സംഘം ചേളാരിയില്‍ പരിശോധന പൂര്‍ത്തിയാക്കി

HIGHLIGHTS : Tanur custodial murder; CBI team completes investigation in Chelari

മലപ്പുറം: താനൂര്‍ കസ്റ്റഡിക്കൊലപാതകത്തില്‍ സി ബി ഐ സംഘം ചേളാരി ആലുങ്ങലില്‍ പരിശോധന പൂര്‍ത്തിയാക്കി. മരിച്ച താമിര്‍ ജിഫ്രിയുടെ ആലുങ്ങലിലെ വാടകമുറിയാണ് സിബിഐ സംഘം പരിശോധന നടത്തിയത്. കെട്ടിട ഉടമയായ സൈനുദ്ദീന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയത് . സൈനുദ്ദീന്റെ മൊഴിയും ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഡിവൈഎസ്പി കുമാര്‍ റോണക്, ഇന്‍സ്‌പെക്ടര്‍ പി മുരളീധരന്‍, എ എസ് ഐ ഹരികുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

sameeksha-malabarinews

നേരത്തെ ക്രൈംബ്രാഞ്ച് ഈ സ്ഥലങ്ങളില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചിരുന്നു. അതേ സമയം തെളിവുകളും, രേഖകളും എറണാകുളത്തേക്ക് മാറ്റാന്‍ സി ബി ഐ അപേക്ഷ നല്‍കി.

പരപ്പനങ്ങാടി കോടതിയില്‍ നിന്നും എറണാകുളം സിജെഎം കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!