തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ചൊവ്വാഴ്ച കേരളത്തില്‍ പണിമുടക്കുണ്ടാവില്ല. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഐക്യദാര്‍ഢ്യ പ്രകടനങ്ങളാവും നടത്തുക എന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം അറിയിച്ചു .
ചൊവ്വാഴ്ച അഖിലേന്ത്യാ തലത്തില്‍ നടത്താനിരുന്ന സിഎ ഫൌണ്ടേഷന്‍ പരീക്ഷ കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദിനെ തുടര്‍ന്ന് 13 ലേക്ക് മാറ്റി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 10,12,13,14 തിയ്യതികളില്‍ പരീക്ഷ നടക്കേണ്ടിയിരുന്ന സെന്ററുകളിലും മാറ്റം വരുത്തി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




