Section

malabari-logo-mobile

തദ്ദേശ തെരഞ്ഞെടുപ്പ് ; ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

HIGHLIGHTS : കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 5 ജില്ലകളിലെ പോളിങ് ആരംഭിച്ചു. രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് പോളിങ് ...

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 5 ജില്ലകളിലെ പോളിങ് ആരംഭിച്ചു. രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് പോളിങ് . തിരുവനന്തപുരം, കൊല്ലം,ഇടുക്കി,പത്തനംതിട്ട,ആലപ്പുഴ എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

395 തദ്ദേശ സ്ഥാപനങ്ങളില്‍ 6910 വാര്‍ഡുകളിലേക്ക് 8826873 വോട്ടര്‍മാര്‍ വിധിയെഴുതും .24584 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത് .

sameeksha-malabarinews

ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവര്‍ക്കു വൈകീട്ട് 6 നു ശേഷം വോട്ട് ചെയ്യാം. 6 ന് മുന്‍പ് കോവിഡ് രോഗികള്‍ പോളിങ് ബൂത്തിലെത്തണം .
വ്യാഴാഴ്ച രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം ,എറണാകുളം,തൃശൂര്‍ ,പാലക്കാട്,വയനാട് ജില്ലകളില്‍ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് 6 ന് സമാപിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!