Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ഈ ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണില്ല;മറ്റ് നിയന്ത്രണങ്ങള്‍ തുടരും

HIGHLIGHTS : There will be no complete lockdown in Parappanangadi this Sunday; other restrictions will continue

പരപ്പനങ്ങാടി: നഗരഭാ പരിധിയില്‍ ഞായറാഴ്ചകളില്‍ ഉണ്ടായിരുന്ന സമ്പൂര്‍ണ ലോക്ഡൗണ്‍ പിന്‍വലിച്ചതായി അധികൃതര്‍ അറിയിച്ചു. അതെസമയം ചാപ്പപ്പടി ബീച്ച്, ആലുങ്ങല്‍ ബീച്ച് മുതലായ പ്രദേശങ്ങളില്‍ മത്സ്യം കരയ്ക്കടിപ്പിച്ച് ലേലം ചെയ്യുന്നതും വിപണം ചെയ്യുന്നതും കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വൈകുന്നേരം ആറുമണി വരെയായിരിക്കും.malabarinews

കണ്ടെയ്‌മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ എല്ലാ വ്യാപാര സ്ഥാപങ്ങളും (പെട്രോള്‍ പമ്പ്, മെഡിക്കല്‍ സ്റ്റോര്‍ ഒഴികെ)രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 വരെ മാത്രമെ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളു.

sameeksha-malabarinews

ഹോട്ടലുകളില്‍ രാത്രി 8 മണിവരെ പാര്‍സല്‍ സര്‍വ്വീസ് നല്‍കാവുന്നതാണ്.
ടര്‍ഫ്കളിലും മറ്റ് ഗ്രൗണ്ടുകളിലുമുള്ള കലാ കായിക വിനോദങ്ങള്‍ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു malabarinews.
ആരാധാനാലയങ്ങളിലെ കൂട്ടം കൂടിയുള്ള പ്രാര്‍ത്ഥനകളും മറ്റും 40 ആളുകളില്‍ അധികം പങ്കെടുക്കാതെ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടത്തണം.malabarinews
വിവാഹം, മരണാനന്തര ചടങ്ങുകള്‍ , മറ്റ് ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി 20 ആളുകളെ പങ്കെടുക്കാവു.
സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റു കടകളിലും ഹോം ഡെലിവറി സൗകര്യം പ്രോത്സാഹിപ്പിക്കണമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ വിവി ജമീല ടീച്ചറുടെ അദ്ധ്യക്ഷതയില്‍ നടന്ന നഗരസഭ മോണിറ്ററിംഗ് കമ്മിയോഗത്തിലാണ് ഈ തീരുമാനങ്ങള്‍ എടുത്തത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!