Section

malabari-logo-mobile

മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും വ്യാപക പ്രതിഷേധം

HIGHLIGHTS : There is still widespread protest demanding the resignation of Minister KT Jaleel

തിരുവനന്തപും:മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ വ്യാപക പ്രതിഷേധം. പലയിടത്തും സമരം അക്രമാസക്തമായി. യുവമോര്‍ച്ച, മഹിള മോര്‍ച്ച, യൂത്ത് ലീഗ്, എബിവിപി, എംഎസ്എഫ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.

തിരുവനനന്തപുരത്ത് മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള സമരം നിരവധി തവണ സംഘര്‍ഷത്തിലേക്ക് നീങ്ങി. പ്രവര്‍ത്തകര്‍ ബാരികേഡ് തളളിമാറ്റി സെക്രട്ടറിയേറ്റിനകത്തേക്ക് കടക്കാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞു. ഇവര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചു. ഇതിനിടെ ചില പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചു. ഇത് പോലീസ് തടഞ്ഞു. രണ്ടു തവണ ചെറിയ രീതിയില്‍ ജലപീരങ്കി ഉപയോഗിച്ചു.

sameeksha-malabarinews

കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി ഉപയോഗിച്ചു.

കോഴിക്കോട്ടും പാലക്കാട്ടും കാസര്‍കോട്ടും എംഎസ്എഫ് നടത്തിയ സമരം അക്രമാസക്തമായി. പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. കോഴിക്കോട് കലക്ടറേറ്റിന് മുന്നില്‍ സംഘര്‍ഷമുണ്ടായിതിനെ തുടര്‍ന്ന് പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ലാത്തിചാജ്ജ് നടത്തുകയും ചെയ്തു.

മലപ്പുറത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. തൃശൂരില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ സംഘര്‍ഷമുണ്ടായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!