യാത്രയിലിനി മദ്യം കൊണ്ടുപോകുന്നതിന് വിലക്കില്ല; ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍

ന്യൂഡല്‍ഹി: യാത്രക്കിടെ ഇനി സീല്‍ ചെയ്ത രണ്ട് മദ്യക്കുപ്പികള്‍ വരെ കൊണ്ടുപോകാന്‍ അനുവദിച്ച് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍. പരിധിയില്‍ കൂടുതല്‍ മദ്യക്കുപ്പികള്‍ കൈവശം വെക്കുകയാണെങ്കില്‍ പിഴ ചുമത്തും. മദ്യക്കുപ്പികള്‍ വില്‍ക്കാനോ വിതരണം ചെയ്യാനോ പാടില്ല. വ്യക്തിപരമായ ഉപയോഗത്തിനുളള മദ്യക്കുപ്പികള്‍ മാത്രമേ കൈവശം വെക്കാന്‍ പാടുള്ളൂ.

എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈനിലൊഴികെ ഡല്‍ഹി മെട്രോയില്‍ മദ്യം അനുവദിച്ചിരുന്നില്ല. മെട്രോയില്‍ യാത്ര ചെയ്യുമ്പോള്‍ മദ്യം കൂടെ കരുതരുതെന്ന നിയമത്തിനാണ് ഇപ്പോള്‍ മെട്രോ മാറ്റം കൊണ്ടുവരുന്നത്.സിഐഎസ്എഫിലെയും ഡിഎംആര്‍സിയിലേയും ഉദ്യോഗസ്ഥരടങ്ങുന്ന ഒരു സമിതി ഈ ലിസ്റ്റ് അവലോകനം ചെയ്തതിനു ശേഷമാണ് തീരുമാനം.

അതേസമയം മെട്രോ യാത്രക്കാര്‍ മര്യാദകള്‍ പാലിക്കണമെന്നും റെയില്‍ കോര്‍പ്പറേഷന്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. മദ്യാസക്തിയില്‍ അപമര്യാദയായി ആരെങ്കിലും പെരുമാറിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ഡല്‍ഹി മെട്രോ മുന്നറിയിപ്പ് നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top