Section

malabari-logo-mobile

വടകരയില്‍ കുറുക്കന്റെ ആക്രമണം; 4 വയസുകാരിയടക്കം 8 പേര്‍ക്ക് കടിയേറ്റു

HIGHLIGHTS : Fox attack in Vadakara; 8 people including a 4-year-old girl were bitten

കോഴിക്കോട്: കോഴിക്കോട് വടകര ആയഞ്ചേരിയില്‍ നാല് വയസുകാരി ഉള്‍പ്പെടെ എട്ട് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. നാല് വയസുകാരി ഫാത്തിമയെ വീടിനുള്ളില്‍ കയറിയാണ് കുറുക്കന്‍ കടിച്ചത്. പരുക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൈങ്ങോട്ടായി, കോട്ടപ്പള്ളി ഭാഗത്ത് വൈകിട്ട് ആറ് മണിയോടെയാണ് കുറുക്കന്റെ ആക്രമണമുണ്ടായത്. മിക്കവര്‍ക്കും കാലുകള്‍ക്കും കൈകള്‍ക്കുമാണ് കടിയേറ്റത്. കണ്ണില്‍ കണ്ടവരെയെല്ലാം കുറുക്കന്‍ ആക്രമിക്കുകയായിരുന്നു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!