കോഴിക്കോട്: നഗരത്തില്‍ ഡ്രൈവര്‍മാര്‍ക്കിനി കാഴ്ച മറയാതെ വാഹന മോടിക്കാം. കാഴ്ച മറയ്ക്കുന്ന ബോര്‍ഡുകളും മരച്ചില്ലകളും ട്രാഫിക് പൊലീസിന്റെ നേതൃത്വത്തില്‍ നീക്കി. റോഡ് സുരക്ഷയുടെ ഭാഗമായി സംഘടിപ്പിച്ച ‘ഓപ്പറേഷന്‍ കാഴ്ച’യുടെ ഭാഗമായാണ് മരച്ചില്ലകള്‍ വെട്ടിമാറ്റു കയും ബോര്‍ഡുകളും മറ്റും നീക്കുകയും ചെയ്തത്. മങ്ങിയ ട്രാഫിക് ബോര്‍ഡുകള്‍ വൃത്തിയാക്കുകയും ചെയ്തു.
ഓപ്പറേഷന്‍ കാഴ്ച പദ്ധതിയുടെ ഒന്നാംഘട്ടമായാണ് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് പൊലീസ് ടാസ്‌ക്‌ഫോഴ്സ് രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. റോഡിലെ കാഴ്ചാ തടസ്സങ്ങള്‍ നീക്കി വാഹനാപകടങ്ങള്‍ കുറയ്ക്കുകയാണ് ലക്ഷ്യം.
ഓപ്പറേഷന്റെ ഭാഗമായി തൊണ്ടയാട് ജങ്ഷന്‍ മുതല്‍ മാവൂര്‍ വരെ സഞ്ചരിച്ചാണ് റോഡിന് ഇരുവശവുമുള്ള തടസ്സങ്ങള്‍ നീക്കിയത്. മാഞ്ഞുപോയ സൈന്‍ ബോര്‍ഡുകള്‍ കഴുകി വൃത്തിയാക്കി. ചെരിഞ്ഞുപോയവ നേരെയാക്കി. പുതിയ റിഫ്‌ലക്ടറുകളും ബാരിക്കേഡുകളും ട്രാഫിക് കോണുകളും സ്ഥാപിക്കുകയും ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



