HIGHLIGHTS : New special train on Thiruvananthapuram - Mangalore route

കൊച്ചി: സംസ്ഥാനത്ത് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരം – മംഗളൂരു റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് സതേണ്‍ റെയില്‍വേ. തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് മംഗളൂരു ജങ്ഷനിലേക്കും തിരിച്ചും ആറുവീതം സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പൂര്‍ണമായും ജനറല്‍ കോച്ചുകള്‍ മാത്രമുള്ള സ്‌പെഷ്യല്‍ ട്രെയിനാണ് സര്‍വീസ് നടത്തുക. നിലവിലുള്ള ട്രെയിനുകളില്‍ അനിയന്ത്രിത തിരക്ക് അനുഭവപ്പെടുന്നതിനിടെയാണ് സ്‌പെഷ്യല്‍ ട്രെയിന്‍ വരുന്നത്.

06163 തിരുവനന്തപുരം നോര്‍ത്ത് – മംഗളൂരു ജങ്ഷന്‍ സ്‌പെഷല്‍ ട്രെയിന്‍ മെയ് 05, 12, 19, 26, ജൂണ്‍ 02, 09 തിങ്കളാഴ്ചകളില്‍ വൈകിട്ട് 5:30ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6:50ന് മംഗളൂരുവിലെത്തും. കൊല്ലം 06:26, ശാസ്താംകോട്ട 06:46, കരുനാഗപ്പള്ളി 06:55, കായംകുളം 07:09, മാവേലിക്കര 07:19, ചെങ്ങന്നൂര്‍ 07:31, തിരുവല്ല 07:42, ചങ്ങനാശേരി 07:51, കോട്ടയം 08:15, എറണാകുളം ടൗണ്‍ 09:40, ആലുവ 10:05, തൃശൂര്‍ 10:47, ഷൊര്‍ണൂര്‍ 12:10, തിരൂര്‍ 12:53, കോഴിക്കോട് 01:47, വടകര 02:29, തലശേരി 02:51, കണ്ണൂര്‍ 03:17, പയ്യന്നൂര്‍ 03:45, കാഞ്ഞങ്ങാട് 04:19, കാസര്‍കോട് 04:39 സ്റ്റേഷനുകള്‍ പിന്നിട്ടാണ് 06:50 ന് മംഗളൂരു ജങ്ഷനില്‍ ട്രെയിന്‍ എത്തുക.
മടക്ക യാത്ര 06164 മംഗളൂരു ജങ്ഷനില്‍ നിന്ന് മെയ് 06, 13, 19 , 20, 27, ജൂണ്‍ 03, 10, ചൊവ്വാഴ്ചകളില്‍ വൈകിട്ട് 6ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6:35ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും.
കാസര്‍കോട് 06:39 , കാഞ്ഞങ്ങാട് 06:59, പയ്യന്നൂര്‍ 07:24, കണ്ണൂര്‍ 08:02 , തലശേരി 08:24, വടകര 08:54, കോഴിക്കോട് 09:37, തിരൂര്‍ 10:33, ഷൊര്‍ണൂര്‍ 11:45, തൃശൂര്‍ 12:25, ആലുവ 01:15, എറണാകുളം ടൗണ്‍ 01:45, കോട്ടയം 02:47, ചങ്ങനാശേരി 03:06, തിരുവല്ല 03:16, ചെങ്ങന്നൂര്‍ 03:27, മാവേലിക്കര 03:40, കായംകുളം 03:48, കരുനാഗപ്പള്ളി 04:05, ശാസ്താംകോട്ട 04:14, കൊല്ലം 04:47 എന്നിങ്ങനെയാണ് ട്രെയിന്‍ വിവിധ സ്റ്റോപ്പുകളില്‍ എത്തുന്ന സമയം.
പ്രവാസി യാത്രക്കാര്‍ ശ്രദ്ധിക്കുക; റൂട്ട് മാറ്റി വിമാന കമ്പനികള്‍
14 ജനറല്‍ കോച്ചുകളുമായാണ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുകയെന്ന് റെയില്‍വേ അറിയിച്ചു. നിലവിലെ യാത്രാ തിരക്കിന് പരിഹാരമാകുന്ന സര്‍വീസാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു