Section

malabari-logo-mobile

കോഴിക്കോട് സമ്പൂര്‍ണ ലോക്ക്ഡൗണില്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി കളക്ടര്‍

HIGHLIGHTS : Kozhikode has no complete lockdown; Collector rejects circulating news

കോഴിക്കോട്: ഞായറാഴ്ച  സമ്പൂര്‍ണ ലോക്ക്ഡൗണില്ലെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഒരാളുടെ കമന്റിനു മറുപടി ആയാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. നിലവില്‍ കോഴിക്കോട് ജില്ലയില്‍ ലോക്ക്ഡൗണ്‍ ഇല്ലെന്നും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു.

ഞായറാഴ്ച കോഴിക്കോട് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ചില മാധ്യമങ്ങളും സമാന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ഇതിനെയാണ് കളക്ടര്‍ തള്ളിയത്.

sameeksha-malabarinews

കോഴിക്കോട് ജില്ലകളില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതു,സ്വകാര്യ ഇടങ്ങളിലെ കൂടിച്ചേരലുകള്‍ക്ക് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തി. ആരാധനാലയങ്ങളില്‍ അനുഷ്ഠാനങ്ങളും ചടങ്ങുകളും മാത്രം നടത്തും. അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. നിരീക്ഷണത്തിന് സെക്ടറല്‍ മജിസ്ട്രേറ്റുമാരെ ഏര്‍പ്പെടുത്തി.

കേരളത്തില്‍ ഇന്ന് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 10000 കടന്നു. കോഴിക്കോട്, എറണാകുളം ജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമായി. കോഴിക്കോട് 1560, എറണാകുളം 1391 എന്നിങ്ങനെയാണ് കൊവിഡ് കേസുകളുടെ എണ്ണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!