പശ്ചിമ ബംഗാളിലെ 45 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 24 പര്‍ഗാന, പൂരവ്വ ബര്‍ദ്ധമാന്‍ നാദിയ ജല്‍പാല്‍ഗുരി ഡാര്‍ജിലിംഗ്, കിളിമ്പോഗ് ജില്ലകളിലെ 15789 പോളിംഗ് ബൂത്തുകളിലാണ് വോട്ടെടുപ്പ്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കര്‍ശന സുരക്ഷയാണ് വോട്ടെടുപ്പ് നടക്കുന്ന പ്രദേശങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. 853 കമ്പനി സായുധ സേനയെ വിന്യസിച്ച് കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടങ്ങിയവരുടെ റാലികളും ഇന്ന് ഉണ്ടാകും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




