Section

malabari-logo-mobile

മഞ്ഞുകാലത്ത് ചുണ്ടുകള്‍ പൊട്ടാതിരിക്കാന്‍ ചില പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഉണ്ട്

HIGHLIGHTS : There are some natural ways to prevent chapped lips in winter

മഞ്ഞുകാലമാകുന്നതോടെ പരെയും അലട്ടുന്ന ഒരുപ്രധാന പ്രശ്‌നമാണ് ചുണ്ട് വരണ്ട് പൊട്ടുന്നത്. ചുണ്ടുകള്‍ പൊട്ടുന്നത് പലരുടെയും ആത്മവിശ്വാസത്തിന് തന്നെ കുറവുവരുത്താറുണ്ട്. എന്നാല്‍ നമുക്ക് ചുറ്റുമുള്ള പ്രകൃതിദത്തമായ ചില വസ്തുക്കളിലൂടെ നമുക്ക് ഇതിനൊരുപരിഹാരം കണ്ടെത്താവുന്നതാണ്.

തേന്‍:ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് കുറച്ച് തേന്‍ എടുത്ത് ചുണ്ടല്‍ പുരട്ടിയിടുക. ഒരു 30 മിനിറ്റ് ഇങ്ങനെ വെച്ച ശേഷം കഴുകിക്കളയാം.വിരലുകള്‍ ഉപയോഗിച്ച് ഉരച്ച് കഴുകുമ്പോള്‍ ചുണ്ടിലെ മൃതചര്‍മ്മങ്ങള്‍ നീക്കം ചെയ്യപ്പെടുകയും ഇത് ചുണ്ടുകള്‍ മൃദുവാകാനും പൊട്ടല്‍ ഒഴിവാക്കാനും സഹായിക്കുകയും ചെയ്യുന്നു.

sameeksha-malabarinews

നെയ്യ്: ചുണ്ടുകള്‍ വിണ്ടുകീറുന്നതിന് പണ്ടുകാലം മുതലെ വീടുകളില്‍ ഉപയോഗിച്ചുവരുന്ന ഒന്നാണ് നെയ്യ്. ചുണ്ടിന് വേണ്ട സംരക്ഷണം നല്‍കാന്‍ കഴിയുന്ന ഒന്നാണ് നെയ്യ്.

കറ്റാര്‍വാഴ:ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നത് തടയാന്‍ സഹായിക്കുന്ന മികച്ച ഒന്നാണ് കറ്റാര്‍വാഴ ജെല്‍. ഉറങ്ങാന്‍ കിടക്കുന്നതിന് മുന്നെ കുറച്ച് കറ്റാര്‍വാഴ ജെല്‍ എടുത്ത് വെളിച്ചെണ്ണയില്‍ ചാലിച്ച് ചുണ്ടില്‍ പുരട്ടുന്നത് വിണ്ടുകീറല്‍ മാറാനും ചുണ്ടുകളുടെ സ്വാഭാവിക നിറം നിലനിര്‍ത്താനും സഹായിക്കുന്നു.

ഒലീവ് ഓയില്‍: ചുണ്ടുകളെ സംരക്ഷിക്കുന്നതിന് ഏറെ മികച്ച ഒന്നാണ് ഒലീവ് ഓയില്‍. ധാരളം ആന്റ് ഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്ന ഒലീവ് ഓയില്‍ ചുണ്ടുകളില്‍ പുരട്ടുന്നതിലൂടെ വരണ്ട ചുണ്ടുകളെ മൃദുലമുള്ളവയാക്കുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!