തേഞ്ഞിപ്പലത്ത്‌ വീട്ടമ്മയുടെ ദുരൂഹ മരണം;ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍

Untitled-1 copyതേഞ്ഞിപ്പലം: വീടിനടുത്തെ മാലിന്യ കുഴിയില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ്‌ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി ഭാര്‍ത്താവിനെയും സുഹൃത്തിനെയും തേഞ്ഞിപ്പലം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തേഞ്ഞിപ്പലം ആലുങ്ങല്‍ തെക്കെ വാക്കതുമ്പില്‍ അനിത(38)യുടെ മരണവുമായി ബന്ധപ്പെട്ടാണ്‌ ഭര്‍ത്താവ്‌ ക്ലാരി പോലീസ്‌ ക്യാമ്പിലെ ക്യാമ്പ്‌ ഫോളോവര്‍ രമേശ്‌ ബാബു(47), ഇയാളുടെ സുഹൃത്തായ കൊളത്തോട്‌ ഇരുമ്പോത്തിങ്ങല്‍ കാമത്ത്‌ കടവത്ത്‌ നെച്ചോളി കുന്നുമ്മല്‍ വിജയകൃഷ്‌ണന്‍(46) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.

അനിതയുടെ മരണത്തിന്‌ കാരണം ഭര്‍ത്താവിന്റെ ദുര്‍നടപ്പാണെന്ന്‌ പോലീസ്‌ പറഞ്ഞു. അനിതയുടെ മരണത്തില്‍ നാട്ടുകാര്‍ ആക്ഷന്‍കമ്മിറ്റി രൂപീകരിച്ച്‌ വിശദ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അറസ്റ്റിലായ ഇരുവരെയും കോടതി റിമാന്‍ഡ്‌ ചെയ്‌തു.

മരണത്തിലെ ദുരൂഹത സമഗ്രാന്വേഷണത്തിന്‌ വിധേയമാക്കണമെന്ന്‌ ജനാധിപത്യമഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി അഡ്വ.കെ പി സുമതിയുടെ നേതൃത്വത്തില്‍ അനിതയുടെ വീട്ടിലെത്തി അസോസിയേഷന്‍ പ്രതിനിധി സംഘം കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top