കുട്ടികളെ ഉപയോഗിച്ച് മോഷണം: ഇരുചക്രവാഹനങ്ങള്‍ കണ്ടെടുത്തു

ഫറോക്ക് : പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗപ്പെടുത്തിയുള്ള ബൈക്ക് മോഷണത്തില്‍ വാഹനങ്ങളെല്ലാം കണ്ടെടുത്ത് പൊലീസ്. കഴിഞ്ഞ ദി വസം പിടിയിലായ രവിരാജിന്റെ (സെ ങ്കുട്ടി) നേതൃത്വത്തിലുള്ള മോഷണ സംഘത്തിലുള്‍പ്പെട്ട പ്രായപൂര്‍ത്തി യാകാത്ത രണ്ട് പ്രതികളെക്കൂടി പി ടികൂടുകയും ചെയ്തു.

കോഴിക്കോട് ടൗണ്‍, ഫറോക്ക്, കുന്നമംഗലം, വടകര തുടങ്ങിയ പൊ ലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് കഴി ഞ്ഞ ഒരുമാസത്തിനിടെ മോഷ്ടിക്ക പ്പെട്ട നാല് ബൈക്കുകളും രണ്ടു സ്‌കൂട്ട റുകളുമാണ് വിവിധ സ്ഥലങ്ങളില്‍നി ന്ന് പൊലീസ് കണ്ടെടുത്തത്. ഫറോ ക്ക് എസിപി എ എം സിദ്ദിഖിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷ ണത്തില്‍ കഴിഞ്ഞ അഞ്ചിന് പിടിയി ലായി റിമാന്‍ഡിലായിരുന്ന മുഖ്യപ്രതി രവിരാജിനെ കസ്റ്റഡിയില്‍ വാങ്ങി ഫറോക്ക് ഇന്‍സ്‌പെക്ടര്‍ ടി എസ് ശ്രീജിത്ത്, എസ്‌ഐ വിനയന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ തുടരന്വേഷണത്തിലാ ണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്.

ഫറോക്ക് നഗരത്തില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് തുടര്‍ച്ച യായി ബൈക്കുകള്‍ മോഷ്ടിക്കപ്പെ ട്ടതോടെയാണ് അസി. കമീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ മാരംഭിച്ചതും കുട്ടിക്കുറ്റവാളികളടങ്ങുന്ന സംഘം വലയിലായതും. ഫറോക്കിന് പുറമെ, കോഴിക്കോട്, വടകര റെയില്‍വേ സ്റ്റേഷനുകള്‍, കുന്നമംഗ ലം ടൗണ്‍ എന്നിവിടങ്ങളില്‍നിന്നാ ണ് സംഘം വാഹനങ്ങള്‍ മോഷ്ടിച്ച ത്. പിടിച്ചെടുത്ത വാഹനങ്ങള്‍ ബന്ധപ്പെട്ട സ്റ്റേഷനുകള്‍ക്ക് കൈമാറി. മുഖ്യപ്രതി രവിരാജിനെ വീ ണ്ടും കോടതിയില്‍ ഹാജരാക്കി റിമാ ന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത വരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡി ന് മുന്നില്‍ ഹാജരാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top