HIGHLIGHTS : Theft: Two arrested

വളാഞ്ചേരി : പുത്തനത്താണി ടൗണിൽ നിർത്തിയിട്ട ബൈക്കിൽനിന്ന് മെഡിക്കൽ സ്കാനിങ് മെഷീനും ലാപ്ടോപ്പും മോഷ്‌ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. ആതവനാട് അമ്പലപ്പറമ്പ് സ്വദേശി വെട്ടിക്കാട്ട് പരിക്കുഴിയിൽ ഷനൂപ് (39), കാരത്തൂർ കൊടക്കൽ സ്വദേശി മധുരക്കൽ ഉമ്മർ ഫാരിസ് (32) എന്നിവരെയാണ് കൽപ്പകഞ്ചേരി ഇൻസ്പെക്ടർ കെ സലിം അറസ്റ്റ് ചെയ്തത്.
കോട്ടക്കൽ സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതി ക്കാരൻ പുത്തനത്താണി തിരൂർ റോ ഡ് ജങ്ഷനിലെ പള്ളിയിൽ പോയ സമയത്ത് 10 ലക്ഷത്തോളം രൂപ വില വരുന്ന സ്കാനിങ് യന്ത്ര വും ലാപ്ടോപ്പുമാണ് മോഷണം പോയത്.
വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസിലെ പ്രതിയാണ് ഷനുപ് എസ്ഐ വൈശാഖ് കെ വിശ്വൻ, എഎ സ്ഐ വിശ്വൻ, എസ്‌സിപിഒ ജം ഷാദ് എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു. പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


