ഭാര്യയോടുള്ള നിരന്തര സംശയം വിവാഹമോചനത്തിന് മതിയായ കാരണം: ഹൈക്കോടതി

HIGHLIGHTS : Constant suspicion towards wife is sufficient reason for divorce: High Court

കൊച്ചി : ഭാര്യയെ നിരന്തരം സംശയിക്കുകയും നിരീക്ഷിക്കുകയും നിർബന്ധിച്ച് ജോലി രാജിവയ്പ്പിക്കുകയും ചെയ്ത ഭർത്താവിന്റെ നടപടി വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് ഹൈക്കോടതി. സ്നേഹവും പരസ്പര വിശ്വാസവുമാണ് വിവാഹ ജീവിതത്തിന്റെ ആത്മാവ്. സംശയാലുവായ പങ്കാളി, ദാമ്പത്യജീവിതം നരകതുല്യമാക്കുമെന്നും യുവതിക്ക് വിവാഹമോചനം അനുവദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, സ് എം ബി സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ജസ്റ്റി നിരിക്ഷിച്ചു.

ദാമ്പത്യത്തിൽ അകാരണമായ ചോദ്യംചെയ്യൽ പങ്കാളിയുടെ മനസ്സമാധാനം തകർക്കും. ഇത് വിവാഹമോചന നിയമത്തിൽ നിർവചിക്കുന്ന ക്രൂരതയായി കണക്കാക്കാമെന്നും വ്യക്തമാക്കി.

ഹർജിക്കാരി ഉന്നയിക്കുന്ന കാര്യങ്ങൾക്ക് തെളിവുകളില്ലെന്ന കാരണത്താൽ കുടുംബകോടതി വിവാഹമോചനം നിരസിച്ചതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. യുവതിയെ അവിശ്വസിക്കേണ്ടതില്ലെന്നും ഇത്തരം കാര്യങ്ങളിൽ രേഖാമൂലമുള്ള തെളിവുകൾ ആവശ്യപ്പെടുന്നത് യാഥാർഥ്യത്തിന് നിരക്കുന്നതല്ലെന്നും വിലയിരുത്തിയാണ് വിവാഹമോചനം അനുവദിച്ചത്.

നഴ്സ‌സ് ആയിരുന്ന ഹർജിക്കാരി 2013ലാണ് വിവാഹിതയായത്. ഗർഭിണിയായതു മുതൽ ഭർത്താവിന് സംശയവും നിരീക്ഷണവുമായിരുന്നു. യുവതിയെ മർദിക്കാറുമുണ്ട്. മകളുണ്ടായശേഷം നിർബന്ധി ജോലി രാജിവയ്പ്‌പിച്ചു. പിന്നീട് വിദേശത്ത് ഒരുമിച്ച് താമസിക്കുമ്പോഴും ഭർത്താവിന് സംശയം മാറിയിരുന്നില്ല.മുറിയിൽ പൂട്ടിയിടുകയും വീട്ടുകാരെ ഫോണിൽ വിളിക്കുന്നത് വിലക്കുകയും ചെയ്തു. തുടർന്നാണ് കുടുംബകോടതിയെ സമീപിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!