ക്ഷേത്രഭണ്ഡാരം കുത്തിപ്പൊളിച്ച പ്രതികൾ പിടിയിൽ

HIGHLIGHTS : Suspects who looted temple treasury arrested


കൽപ്പറ്റ : വടുവഞ്ചാൽ ചെല്ലങ്കോട് കരിയാത്തൻകാവ് ക്ഷേത്രത്തിൽ മോഷണം നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. കോഴിക്കോട് സ്വദേശികളായ പെരുമണ്ണ, കട്ടക്കളത്തിൽ വീട്ടിൽ കെ മുഹമ്മദ് സിനാൻ (20), പറമ്പിൽ ബസാർ, മഹൽ വീട്ടിൽ റിഫാൻ (20) എന്നിവരെയും പ്രായപൂർത്തിയാവാത്ത പ്രതിയെയുമാണ് തിങ്കൾ അർധരാത്രി നൈറ്റ് പട്രോളിങ്ങിനിടെ പിടികുടിയത്.

കാറിന്റെ നമ്പർ പ്ലേറ്റ് മണ്ണുകൊണ്ട് മറച്ചത് ശ്രദ്ധയിൽപ്പെട്ട് കൽപ്പറ്റയിൽ പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ വലയിലായത്. അമ്പലത്തിൽനിന്ന് മോഷ്ടിച്ച പണവും ആമ്പ്ലിഫയറും  വാഹനത്തിൽനിന്ന് കണ്ടെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!