എംഡിഎംഎ പിടികൂടിയെന്ന് പറഞ്ഞ് പണം തട്ടിയ 3 പേർ അറസ്റ്റിൽ

HIGHLIGHTS : 3 arrested for extorting money by claiming to have seized MDMA


വണ്ടൂർ : 
കാറിൽനിന്ന് പൊലീസ് എംഡിഎംഎ പിടികൂടിയെന്ന് പറഞ്ഞ് ഉടമയിൽനിന്ന് പണംതട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. കാളികാവ് സ്വദേശിയിൽ നിന്ന് പണം തട്ടിയ കറുത്തേനി തട്ടാൻ കുന്ന് ആലുങ്ങൾ അബ്ദുൽ വാഹിദ് (26), കൂരാട് തെക്കുംപുറം മരുതത്ത് അബ്ദുൾ ലത്തീഫ് (27), വണ്ടൂർ കരുണാലയപടി പുലാടൻ അഫ്സൽ (26) എന്നിവരെയാണ് വണ്ടൂർ പൊലീസ് ഇൻസ്പെക്ടർ ദീപകുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യത്.

കഴിഞ്ഞ 22ന് പരാതിക്കാരൻ്റെ ഉടമസ്ഥതയിലുള്ള കാർ ലത്തീഫ് വാടകക്കെടുത്തിരുന്നു. കാർ തിരിച്ചുകൊടുക്കേണ്ട 24ന് ഫോണിൽ വിളിച്ച് കാർ എംഡിഎംഎയുമായി പൊലീസ് പിടിച്ചെന്നും വിട്ടുകിട്ടണമെങ്കിൽ 50,000 രൂപ വേണമെന്നും പറഞ്ഞു. 28,000 രൂപ തങ്ങളുടെ പക്കൽ ഉണ്ടെന്നും 22,000 രൂപ അയച്ചുകൊടുക്കാനും പറഞ്ഞു. തെളിവിനായി വണ്ടൂർ പൊലീസ് സ്റ്റേഷന് മുൻവശം കാർ നിർത്തി ഫോട്ടോയെടുത്ത് അയച്ചും കൊടുത്തു. പണം നേരിട്ട് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് പരാതിക്കാരൻ സുഹൃത്ത് വഴി പണം നൽകി.

പരാതിക്കാരൻ തൻ്റെ പരിചയത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥനോട് വിവരം പറഞ്ഞതോടെയാണ് കബളിപ്പിക്കലാണെന്ന് മനസ്സിലായത്. തുടർന്ന് ഇദ്ദേഹത്തിന്റെ പരാതിയിൽ നിലമ്പൂർ ഡിവൈഎസ്‌പി സാ ജു കെ അബ്രഹാമിൻ്റെ നേതൃ ത്വത്തിൽ പ്രത്യേക അന്വേഷക സംഘം രൂപീകരിച്ച് നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്.

40 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ലത്തീഫ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. അഫ്സൽ ഓൺലൈൻ തട്ടിപ്പു കേസിൽ ഉൾപ്പെട്ടിരുന്നു.

എസ്ഐമാരായ വാസുദേവൻ ഊട്ടുപുറത്ത്, വി കെ പ്രദീപ്, ഡൻ സാഫ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!